ADVERTISEMENT

ന്യൂഡല്‍ഹി ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി പ്രതിപക്ഷത്തിനെതിരെ ആക്രമണം രൂക്ഷമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ‌്സി/എസ്ടി, ഒബിസി വിഭാഗക്കാരില്‍നിന്നു സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്കു നല്‍കാൻ കോൺഗ്രസും ഇന്ത്യാ സഖ്യവും ശ്രമിക്കുന്നതായി മോദി ആരോപിച്ചു.

ഈ അജൻഡയുള്‍പ്പെടെ കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിനെതിരായ പ്രചാരണമാണു ബിജെപി സ്ഥാനാർഥികൾ നടത്തേണ്ടതെന്നും മോദി പറഞ്ഞു. മേയ് ഏഴിനു മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്കുള്ള കത്തിലാണു മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘സഹപ്രവർത്തകരേ’ എന്ന് അഭിസംബോധന ചെയ്താണു ബിജെപി സ്ഥാനാർഥികൾക്കു മോദി കത്തയച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയും ഗുജറാത്തിലെ പോര്‍ബന്തറിലെ സ്ഥാനാര്‍ഥിയുമായ മന്‍സൂഖ് മാണ്ഡവ്യ പ്രധാനമന്ത്രിയുടെ കത്ത് എക്‌സില്‍ പങ്കുവച്ചു.

ഇതു സാധാരണ തിരഞ്ഞെടുപ്പല്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയ മോദി, ബിജെപിക്കു കിട്ടുന്ന ഓരോ വോട്ടും ശക്തമായ സര്‍ക്കാരുണ്ടാക്കാനും 2047ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുമുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുമെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ഭിന്നിപ്പിക്കുന്നതും വിവേചനപരവുമായ ഉദ്ദേശ്യങ്ങൾ വോട്ടര്‍മാരെ ബോധ്യപ്പെടുത്തണം. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്നിരിക്കെ, എസ്‌സി/എസ്‌ടി, ഒബിസി വിഭാഗക്കാരില്‍നിന്നു സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്കു നല്‍കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും മോദി കത്തില്‍ പറയുന്നു.

English Summary:

PM Modi's letter to Phase 3 BJP candidates: ‘Sensitise voters against Congress’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com