ADVERTISEMENT

മുംബൈ ∙ 15 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നു വിഴുങ്ങിയെത്തിയ നൈജീരിയൻ പൗരനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ആകെ 1468 ഗ്രാം കൊക്കെയ്ൻ അടങ്ങുന്ന 77 കാപ്സ്യൂളുകൾ ഇയാൾ വിഴുങ്ങുകയായിരുന്നെന്നാണ് നിഗമനം. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണു പിടിയിലായത്. ബാഗുകൾ പരിശോധിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തപ്പോൾ ഒന്നും കണ്ടെത്താനായില്ലെങ്കിലും കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി വൈദ്യപരിശോധന നടത്തിയതോടെയാണ് കുടുങ്ങിയത്.

വിഴുങ്ങിയ നിലയിൽ 77 ഗുളികകൾ എക്സ്റേയിൽ കണ്ടെത്തി. ഇവ ഡോക്ടർമാർ പുറത്തെടുത്തു. വലിയ തുക കമ്മിഷനായി വാഗ്ദാനം ലഭിച്ചപ്പോൾ ലഹരിക്കടത്തിലേക്ക് എത്തുകയായിരുന്നെന്നാണ് ഇയാൾ നൽകിയ മൊഴി. മുംബൈയിൽ ഉള്ള ഒരാൾക്ക് വേണ്ടിയാണ് ലഹരിമരുന്നെത്തിച്ചത്, ആളെ നേരിട്ട് പരിചയമില്ല. സുഹൃത്ത് വഴിയാണ് ലഹരിമരുന്ന് കടത്തിലേക്കെത്തിയതെന്നും ഇയാൾ പറഞ്ഞു. കൂട്ടാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

English Summary:

Nigerian Man Arrested at Mumbai Airport for Concealing Drugs Worth Rs 15 Crore in Stomach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com