ADVERTISEMENT

കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി പൊലീസ്. രാഹുൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകി.

സംഭവത്തിൽ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടും. രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

അതിനിടെ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തിനെ പൊലീസ് അറ്സ്റ്റ് ചെയ്തു. ബെംഗളൂരിലേക്ക് കാറിൽ ഒപ്പം യാത്ര ചെയ്ത മാങ്കാവ് കച്ചേരിക്കുന്ന് കല്യാണി നിലയത്തിൽ രാജേഷിനെ(32)യാണ് ഫറോക്ക് എസിപി അറസ്റ്റ് ചെയ്തത്.

രാഹുൽ വിദേശത്തേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണു സംശയം. രാഹുലിന്റെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും വധു പൊലീസിനു മൊഴി നൽകി. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.

രാഹുലിനു ജർമനിയിൽ ജോലിയുണ്ടെന്നു പറഞ്ഞതു കളവാണോയെന്നു പൊലീസ് സംശയിക്കുന്നു. വിശദമായ അന്വഷണത്തിനു വിദേശ ഏജൻസികളുെട സഹായം ആവശ്യമാണ്. ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് ആലോചന. പെൺകുട്ടിയെ വിവാഹം കഴിഞ്ഞു ജർമനിയിലേക്കു കൊണ്ടുപോകുമെന്നു രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ വാക്കുകൾ കളവാണെന്നാണു പെൺകുട്ടിയുടെ കുടുംബം പറയുന്നത്. 

English Summary:

Rahul P. Gopal's Finances on Hold After Brutal Assault on Newlywed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com