ADVERTISEMENT

ബിഷ്കെക്ക് ∙ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ‍ആക്രമണം നടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ. സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർഥികൾ താമസസ്ഥലങ്ങളിൽത്തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർഥികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ 0555710041 എന്ന ടോൾഫ്രീ നമ്പറിൽ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതർ പറഞ്ഞു.

മേയ് 13ന് കിർഗിസ്ഥാനിലെയും ഈജിപ്തിലെയും വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടങ്ങിയത്. ബിഷ്കെക്കിലെ മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലും വിദ്യാർഥികൾ താമസിക്കുന്ന വീടുകളിലും നടത്തിയ ആക്രമണത്തിൽ ഏതാനും പാക് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും തങ്ങളുടെ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. ഏതാണ്ട് 14,500 ഇന്ത്യൻ വിദ്യാർഥികൾ കിർഗിസ്ഥാനിൽ പഠിക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്

English Summary:

Indian Students in Bishkek Warned to Avoid Going Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com