ADVERTISEMENT

ന്യൂഡൽഹി ∙ നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിക്കുന്നതിന്റെ വിഡിയോദൃശ്യങ്ങൾ പുറത്ത്. അക്രമികളെന്ന് സംശയിക്കുന്നവരിൽ രണ്ടു പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം മുഴക്കുകയും സൈന്യത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തതിനാണ് കനയ്യയെ ആക്രമിച്ചതെന്നും ഇവർ പറഞ്ഞു.

വിഡിയോയിൽ പൂമാലയുമായാണ് അക്രമികൾ നിൽക്കുന്നത്. ആക്രമണത്തിലൂടെ തങ്ങൾ മറുപടി പറയുമെന്ന് അവർ പറയുന്നതും കേൾക്കാം. സനാതന സിംഹങ്ങൾ എന്നാണ് ഇവർ പരസ്പരം അഭിസംബോധന ചെയ്യുന്നത്. 2016ൽ കനയ്യ കുമാർ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരിക്കേ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെയായിരുന്നു ആക്രമണം. ‌

ഈസ്റ്റ് ഡൽഹിയിലെ ന്യൂ ഉസ്മാൻപുരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെള്ളിയാഴ്ച രാത്രിയാണ് കനയ്യയ്ക്ക് നേരെ ആക്രമണമുണ്ടായത്. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം കനയ്യയെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു. കനയ്യയ്ക്ക് ഒപ്പമുണ്ടായിരുന്ന ആം ആദ്മി പാർട്ടിയുടെ വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോട് അക്രമികൾ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. തനിക്കൊപ്പം നാല് സ്ത്രീകൾക്കും പരുക്കേറ്റെന്നും ഒരു മാധ്യമപ്രവർത്തക ഓടയിലേക്ക് വീണെന്നും ഛായ ശർമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

English Summary:

Video Reveals Motive Behind Assault on Kanhaiya Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com