ADVERTISEMENT

കോട്ടയം∙ പീഡനക്കേസിൽ തനിക്കെതിരായി സമർപ്പിച്ച കുറ്റപത്രത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പ്രതിപക്ഷ എംഎൽഎയാകുമ്പോൾ അതിനനുസരിച്ച് ദ്രോഹിക്കും. താൻ ഭരണകക്ഷി എംഎൽ‌എ അല്ലല്ലോ എന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു കുന്നപ്പിള്ളി.

‘‘കേസിന്റെ ഭാഗമായി സ്വാഭാവികമായി കോടതിയിൽ സമർപ്പിക്കുന്നതാണ് കുറ്റപത്രം. ബാക്കി കാര്യങ്ങൾ കോടതിയിൽ നോക്കാം. ഇതൊക്കെ സ്വാഭാവികമായ ഒരു നടപടിയല്ലേ. ആഭ്യന്തര വകുപ്പ് കൊടുക്കുന്നതല്ലേ’’ – എൽദോസ് കുന്നപ്പിള്ളി ചൂണ്ടിക്കാട്ടി. അതേസമയം, കുന്നപ്പിള്ളിയുടെ രണ്ട് സുഹൃത്തുക്കളെക്കൂടി പ്രതികളാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു പ്രതികരണം. 

ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണു എൽദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നു കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 2023 സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്.

മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

English Summary:

Eldhos Kunnappilly MLA Denies Molestation Charges, Claims Political Motive Behind Police Charge Sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com