ADVERTISEMENT

തിരുവനന്തപുരം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ-ഐടിസി) സെന്റർ ഓഫ് എക്‌സലൻസ് ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റിന്റെ സീറോ വേസ്റ്റ് ടു ലാൻഡ്‌ഫിൽ (ZWL) അംഗീകാരം. ഇന്ത്യയിൽ ഈ അംഗീകാരം നേടുന്ന ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. വിമാനത്താവളത്തിൽ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്ക്കൽ, പുനരുപയോഗം, പുനഃസംസ്‌ക്കരിക്കൽ, വീണ്ടെടുക്കൽ എന്നിവയിലൂടെ 99.5 % ലാൻഡ്‌ഫിൽ ഡൈവേർഷൻ നിരക്ക് കൈവരിച്ചതായി സിഐഐ വിലയിരുത്തി. 100% പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും വിമാനത്താവളത്തിൽ സംസ്കരിക്കുന്നുണ്ട്. 

2023ലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് സിഐഐ വിലയിരുത്തിയത്. ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം കുറഞ്ഞത് 99 ശതമാനവും മാലിന്യരൂപത്തിൽ നിന്ന് മാറ്റുക എന്നതാണ് സീറോ വേസ്റ്റ് ടു ലാൻഡ്ഫില്ലിന്റെ ലക്ഷ്യം. കടലാസ് മാലിന്യം, കട്‍ലറി വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങൾ, റോഡ് മാലിന്യങ്ങൾ എന്നിവയായിരുന്നു വിമാനത്താവളത്തിലെ മാലിന്യ ഉൽപാദനത്തിന്റെ പ്രധാന ഉറവിടങ്ങൾ. ഐഎസ്ഒ 14001:2015 അംഗീകാരമുള്ള മാലിന്യ സംസ്കരണ സംവിധാനം വിമാനത്താവളത്തിലുണ്ട്. വേർതിരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും റീസൈക്ലിങ് യാർഡിലേക്കു മാറ്റാനും പ്രത്യേക സംവിധാനങ്ങളുണ്ട്.

English Summary:

Thiruvananthapuram International Airport Leads Nation with Zero Waste to Landfill Accolade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com