ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിൽ നിന്നും ലേയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ എൻജിനിൽ പക്ഷിയിടിച്ചു. വിമാനം ഡൽഹിയിൽ താഴെയിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30നു ഡൽഹിയിൽ നിന്നും യാത്രതിരിച്ച വിമാനം അപകടത്തെത്തുടർന്ന് 11 മണിയോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. 

'2024 മേയ് 26 ന് ഡൽഹിയിൽ നിന്ന് ലേയിലേക്ക് സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ബി 737 വിമാനം എൻജിൻ 2ൽ പക്ഷി ഇടിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി'യെന്നാണ് എയർലൈൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചത്. വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയിട്ടില്ലെന്നും യാത്രക്കാർ എല്ലാവരും തന്നെ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു. 135 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

English Summary:

SpiceJet flight to Leh returns to Delhi after birds hits engine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com