യാത്രക്കാരുടെ ലഗേജുമായി പടികൾ ഇറങ്ങവേ തെന്നിവീണു: 71 കാരനായ പോർട്ടർക്ക് ദാരുണാന്ത്യം
Mail This Article
×
ആലപ്പുഴ∙ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ലഗേജുമായി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ. സോമൻ (71) ആണു മരിച്ചത്. രാവിലെ 11.45ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് സംഭവം.
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് ട്രെയിനിൽനിന്ന് യാത്രക്കാരുടെ ലഗേജുമായി പടിക്കെട്ട് ഇറങ്ങവേ തെന്നിവീഴുകയായിരുന്നു. പടികൾക്കു താഴേക്കു വീണ സോമന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു.
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സരസമ്മ. മക്കൾ: മിനി,സുനു,സുജ. മരുമക്കൾ: സാബു, അനിൽ, മനോജ് .
English Summary:
Porter dies after falling down with luggage at Chengannur railway station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.