ADVERTISEMENT

കൊച്ചി∙ നഗരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് പ്രശസ്ത എഴുത്തുകാരി എം. ലീലാവതിയുടെ വീട്ടിൽ വെള്ളം കയറി പുസ്തകങ്ങൾ നശിച്ചു. രാവിലെ ആരംഭിച്ച മഴയ്ക്കു പിന്നാലെ ടീച്ചർ താമസിക്കുന്ന തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലുള്ള വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറുകയായിരുന്നു. ലീലാവതി ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. മഴ ശക്തമായതോടെ ലീലാവതിയെ സമീപത്തു താമസിക്കുന്ന മകന്‍ വിനയന്റെ വീട്ടിലേക്കു മാറ്റി. താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങൾ വീടിന്റെ മുകൾ നിലയിലേക്കും മാറ്റിയിട്ടുണ്ട്.

ഈ ഭാഗത്ത് ലീലാവതിയുടെ വീട് മാത്രമല്ല ഉള്ളത്. താഴ്ന്ന പ്രദേശത്തു നിൽക്കുന്ന മുഴുവൻ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. 2019ലും ഇവിടേക്ക് ശക്തമായി വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടായിരുന്നു. എന്നാൽ‍ ആദ്യമായാണ് വീടുകൾക്കുള്ളിലേക്ക് വെള്ളം കയറിയത്. കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഴ ശക്തമായി പെയ്തതാണ് ഇതിലേക്ക് നയിച്ചതെന്ന് കരുതുന്നു.

വെള്ളം അകത്തു കയറി 15 മിനിറ്റിനുള്ളിൽ വീടിനകം നിറഞ്ഞെന്ന് ലീലാവതിയുടെ മകൻ വിനയകുമാർ പറയുന്നു. ഒരു ഷെൽഫിലെ പുസ്തകങ്ങൾ മുഴുവൻ നനഞ്ഞിട്ടുണ്ട്. വെള്ളം കയറിയതിനു ശേഷം ഞങ്ങൾ അകത്തേക്ക് കയറിയിട്ടില്ല. വെള്ളമൊക്കെ ഇറങ്ങിയതിനു ശേഷം നോക്കിയാൽ മാത്രമേ എത്രത്തോളം പുസ്തകങ്ങൾ നനഞ്ഞിട്ടുണ്ട് എന്നറിയാൻ സാധിക്കൂ. പുസ്തകങ്ങളിൽ വെള്ളം കയറിയതിൽ അമ്മയ്ക്ക് സ്വാഭാവികമായും വിഷമമുണ്ടെന്നും വിനയകുമാർ പറഞ്ഞു.

മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളം പൂർണമായി വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്നും വിനയകുമാർ വ്യക്തമാക്കി. രണ്ടടി വരെ നേരത്തെ വെള്ളമുണ്ടായിരുന്നു. ഇപ്പോൾ ഒരടി വെള്ളമെങ്കിലും ഉള്ളിലുണ്ട്. പതിയെ വെള്ളം ഇറങ്ങുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

English Summary:

Renowned Writer M. Lilavati's Home Flooded, Precious Books Damaged in Heavy Rain At Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com