ADVERTISEMENT

ന്യൂഡൽഹി∙ കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരിൽ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തേക്ക്. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന 3656 ദിവസത്തിനൊപ്പം (2004 മേയ് 22 – 2014 മേയ് 26)  (2024 മേയ് 29) മോദി ഇന്ന് എത്തും. ജവഹര്‍ലാല്‍ നെഹ്റു (1947 – 1964; 6130 ദിവസം), ഇന്ദിരാ ഗാന്ധി (1966 – 1977, 1980 – 1984; ഇടവേളയോടെ 5829 ദിവസം) എന്നിവർക്കാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ. 

ആദ്യം 2014 മേയ് 26–നും രണ്ടാമത് 2019 മേയ് 30–നുമാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ‌‌ജൂൺ 4–നു ശേഷമായിരിക്കും പുതിയ മന്ത്രിസഭ അധികാരത്തിലെത്തുക. അപ്പോഴേക്കും മോദിയുടെ രണ്ടാം മന്ത്രിസഭ 1832 ദിവസം പിന്നിട്ടിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ആയുസ് നീട്ടിക്കിട്ടിയ ഇന്ദിരാ ഗാന്ധിയുടെ മൂന്നാം മന്ത്രിസഭ (1971 മാര്‍ച്ച് 18 - 1977 മാര്‍ച്ച് 24; 2198 ദിവസം) കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്നത് നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയാണ്. രണ്ടാം മൻമോഹൻ മന്ത്രിസഭയ്ക്കും ഒന്നാം മോദി മന്ത്രിസഭയ്ക്കുമാണ് (1830 ദിവസം) ഇക്കാര്യത്തിൽ മൂന്നാം സ്ഥാനം. 

ഇതുവരെയുള്ള 15 പ്രധാനമന്ത്രിമാരും അവർ നേതൃത്വം നൽകിയ 29 മന്ത്രിസഭകളും അധികാരത്തിലിരുന്ന ദിവസങ്ങളും

ജവഹർലാൽ നെഹ്രു (6) – 6130

ഗുൽസരിലാൽ നന്ദ (2) – 26 (ഇടക്കാല പ്രധാനമന്ത്രി)

ലാൽ ബഹദൂർ ശാസ്ത്രി (1) – 581

ഇന്ദിരാ ഗാന്ധി (4) – 5829

മൊറാർജി ദേശായി (1) – 856

ചൗധരി ചരൺ സിങ് (1) – 170

രാജീവ് ഗാന്ധി (2) – 1858

വി.പി. സിങ് (1) – 343

ചന്ദ്രശേഖർ (1) – 223

പി.വി. നരസിംഹറാവു (1) – 1791

എ.ബി. വാജ്പേയി (3) – 2272

എച്ച്.ഡി. ദേവെ ഗൗ‍ഡ (1) – 324

ഐ.കെ. ഗുജറാൾ (1) – 332

ഡോ. മൻമോഹൻ സിങ് (2) – 3656

നരേന്ദ്ര മോദി (2) – 3656 (2024 മേയ് 29 വരെ)

English Summary:

Narendra Modi: Third Longest-Serving Prime Minister in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com