കെഎംസിസി യോഗത്തിനിടെ സംഘർഷം; 11 നേതാക്കളെ സസ്പെൻഡ് ചെയ്ത് ലീഗ്
Mail This Article
കോഴിക്കോട്∙ കുവൈത്ത് സിറ്റി യോഗത്തിനിടെയുണ്ടായ സംഘർഷത്തിൽ മുസ്‍ലിം ലീഗ് നേതാവ് പി.എം.എ. സലാം അടക്കമുള്ള നേതാക്കളെ തടഞ്ഞുവച്ച സംഭവത്തിൽ കുവൈത്ത് കെഎംസിസിയിലെ 11 നേതാക്കളെ സസ്പെൻഡ് ചെയ്തു. കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണോത്ത് അടക്കമുള്ളവർക്കെതിരെയാണ് ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ മേയ് 31ന് ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടനാ തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു സലാം. അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.
യോഗം ആരംഭിച്ചതോടെ കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കണ്ണോത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാൻ ഇവർ തയാറായില്ല. ഒടുവിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു.