ADVERTISEMENT

മലപ്പുറം∙ യുഡിഫിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷണമുള്ള മലപ്പുറത്തു കുലുക്കമില്ലാതെ ഇ.ടി. മുഹമ്മദ് ബഷീറിന്റെ സമഗ്രാധിപത്യം. സിറ്റിങ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് 11,000 കടന്നു.

തിരഞ്ഞെടുപ്പു ഫലം അറിയാം

Loksabha
Election 2024
National
Kerala

സിപിഎമ്മിന്റെ യുവമുഖമായ വസീഫിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് ഉയർത്താൻ സാധിച്ചിട്ടില്ല. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര‍, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ ഒരുലക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.

പൊന്നാന്നി എംപിയായിരുന്ന മുഹമ്മദ് ബഷീർ ഇത്തവണ മണ്ഡലം മാറിവന്നാണ് മലപ്പുറത്ത് മത്സരിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.കെ. കു‍ഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറത്ത് നിന്നും വിജയിച്ചത്. അദ്ദേഹം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് ആയിരുന്നു വിജയിച്ചത്.

English Summary:

2024 loksabha election malappuram Loksabha Constituency updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com