ലീഗിന്റെ പൊന്നാപുരം കോട്ട കാത്ത് സമദാനി; സിപിഎം സ്ഥാനാർഥി പരീക്ഷണം പാളി
Mail This Article
×
മലപ്പുറം∙ ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി അബ്ദുൾ സമദ് സമദാനി കാത്തു. 1977ന് ശേഷം ലീഗ് സ്ഥാനാർഥികളല്ലാതെ മാറ്റാരും മണ്ഡലത്തിൽ ജയിച്ചിട്ടില്ല. പൊന്നാനിയിൽ ഹാട്രിക് വിജയം നേടിയ ഇ.ടി.മുഹമ്മദ് ബഷീറിനെ മുസ്‍ലിം ലീഗ് ഇത്തവണ മലപ്പുറത്ത് നിയോഗിക്കുകയായിരുന്നു. മലപ്പുറത്തുനിന്നാണ് സമദാനി പൊന്നാനിയിലേക്കെത്തിയത്. പാർട്ടി ഏൽപ്പിച്ച ദൗത്യം സമദാനി വിജയകരമായി പൂർത്തിയാക്കി.
സമദാനിയുടെ പൊന്നാനിയിലെ ആദ്യ മത്സരമാണിത്. തുടക്കം മുതൽ തന്നെ പൊന്നാനിയിൽ സമദാനി ലീഡ് നിലനിർത്തി. തുടക്കത്തിൽ 5000 വോട്ടിന്റെ ഭൂരിപക്ഷം പിന്നീട് പതിനായിരമായി. 11 മണിയോടെ 50000 കഴിഞ്ഞു. 12 മണിക്ക് ഒരു ലക്ഷത്തിനു മുകളിലെത്തി. മുൻ മുസ്ലീം ലീഗ് നേതാവ് കെ.എസ്.ഹംസയെ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.
English Summary:
Ponnani Loksabha constituency result updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.