ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ തലത്തിൽ പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ലെങ്കിലും,  5 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂർണ ആധിപത്യവുമായി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെയും രാജ്യതലസ്ഥാനമായ ഡൽഹി, ആൻഡമാൻ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവൻ സീറ്റുകളിലും എൻഡിഎ മുന്നേറുന്നു.

അതേസമയം, കഴിഞ്ഞ തവണ മുഴുവൻ സീറ്റിലും ബിജെപി ജയിച്ച ഗുജറാത്തിൽ ഇത്തവണ ഒരു സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ശേഷിക്കുന്ന 25 സീറ്റിലും ബിജെപി തന്നെയാണ് മുന്നിൽ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തത്സമയം 

മധ്യപ്രദേശിലെ 29 സീറ്റിലും ബിജെപിക്കാണ് ലീഡ്. 2019ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റിലായിരുന്നു ബിജെപിക്ക് വിജയം. അന്ന് നഷ്ടപ്പെട്ട, കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ പരമ്പരാഗത മണ്ഡലമായ ചിന്ത്‌വാരയിലും ഇത്തവണ ബിജെപി മുന്നേറുന്നു. കമൽനാഥിന്റെ മകൻ നകുൽ നാഥിനേക്കാൾ അമ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി ബണ്ടി വിവേക് സാഹു മുന്നിട്ടുനിൽക്കുന്നത്. 

മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളുമായി കേന്ദ്രം പോരു തുടരുന്ന ഡൽഹിയിലെ മുഴുവൻ സീറ്റുകളും ബിജെപി മുന്നിലാണ്. ഉത്തരാഖണ്ഡിലെ 5 സീറ്റിലും ഇത്തവണയും ബിജെപി ആധിപത്യം പുലർത്തുന്നു. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പിലും ഉത്തരാഖണ്ഡിലെ മുഴുവൻ സീറ്റുകളും ബിജെപി നേടിയിരുന്നു. ഹിമാചൽ പ്രദേശിലെ 4 സീറ്റിലും ത്രിപുരയിലെ 2 സീറ്റിലും സിക്കിം, ആൻഡമാൻ എന്നിവിടങ്ങളിലെ ഓരോ സീറ്റിലും എൻഡിഎ വ്യക്തമായ ആധിപത്യം തുടരുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ഹിമാചലിലെ മുഴുവൻ സീറ്റുകളും എൻഡിഎ നേടിയിരുന്നു.

Loksabha
Election 2024
National
Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com