ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാഗത്തിലെ 19 എംഎൽഎമാർ ശരദ് പവാർ പാളയത്തിലേക്കു തിരിച്ചെത്തുമെന്ന് എൻസിപി ശരദ് പവാർ (എൻസിപിഎസ്പി) വിഭാഗം നേതാവ് രോഹിത് പവാർ. അജിത് പവാർ വിഭാഗത്തിൽ 9 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നും ശരദ് പവാറിന്റെ കൊച്ചുമകൻ കൂടിയായ രോഹിത് പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയോടെയാണ് അജിത് പവാർ വിഭാഗം എംഎൽഎമാർ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് സൂചന. മഹാരാഷ്ട്രയിൽ 4 സീറ്റിൽ എൻസിപി മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായത്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും ഏറ്റുമുട്ടിയ ബാരാമതി മണ്ഡലത്തിൽ സുപ്രിയ ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതും അജിത് പവാർ വിഭാഗത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. 

40 എംഎൽഎമാരാണ് 11 മാസത്തിനുമുൻപ് എൻസിപിയെ പിളർത്തിക്കൊണ്ട് അജിത് പവാറിന്റെ നേതൃത്വത്തിൽ പുറത്തേക്ക് പോയത്. ഒടുവിൽ എൻസിപി അജിത് പവാർ വിഭാഗം ബിജെപിയുമായി കൈകോർക്കുകയും ചെയ്തിരുന്നു.

English Summary:

19 Ajit Pawar Faction MLAs Set to Rejoin Sharad Pawar's NCP, Says Rohit Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com