ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന ആറ്റിങ്ങള്‍ രണ്ടാം വട്ടവും അടൂര്‍ പ്രകാശ് കൈപ്പിടിയിലൊതുക്കിയത്. അടൂര്‍ പ്രകാശ് 3,28,051 വോട്ടും എൽഡിഎഫ് സ്ഥാനാർഥിയായ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി 3,27,367 വോട്ടും വി. മുരളീധരന്‍ 3,11,779 വോട്ടും നേടി. പോള്‍ ചെയ്ത വോട്ടുകളില്‍ പുനഃപരിശോധന നടത്തിയ ശേഷമാണ് 684 വോട്ടിന്റെ ഭൂരിപക്ഷത്തിന് അടൂര്‍ പ്രകാശ് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്.

പ്രകാശ് എന്നു പേരുള്ള രണ്ട് സ്ഥാനാര്‍ഥികള്‍ ചേർന്ന് ഇവിടെ 2625 വോട്ട് സ്വന്തമാക്കി. 9791 വോട്ട് നോട്ടയ്ക്കായിരുന്നു. ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ അടൂര്‍ പ്രകാശായിരുന്നു മുന്നില്‍. വര്‍ക്കല മാത്രമാണ് വി. ജോയി ഒന്നാമതെത്തിയത്. ആറ്റിങ്ങലിലും കാട്ടാക്കടയിലും വി.മുരളീധരന്‍ ഒന്നാമതെത്തി. ആറ്റിങ്ങലില്‍ മുരളീധരന്‍ ഇരുമുന്നണികളേക്കാളും 6287 വോട്ടും കാട്ടാക്കടയില്‍ 4779 വോട്ടും അധികം നേടി. 2019ലെ തിരഞ്ഞെടുപ്പില്‍  നെടുമങ്ങാട് മാത്രമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സമ്പത്ത് നേരിയ ലീഡ് നേടിയത്.

∙ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ആദ്യ മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്ക്

വർക്കല

അടൂർ പ്രകാശ് -39,806, വി. ജോയി -45,930, വി. മുരളീധരൻ -40,816

ചിറയിൻകീഴ്

അടൂർ പ്രകാശ് -47,695, വി. ജോയി -44,874, വി. മുരളീധരൻ -42,929

ആറ്റിങ്ങൽ

അടൂർ പ്രകാശ് -42,006, വി. ജോയി -46,161, വി. മുരളീധരൻ -52,448

നെടുമങ്ങാട്

അടൂർ പ്രകാശ് -50,437, വി. ജോയി -50,042, വി. മുരളീധരൻ -45,180

വാമനപുരം

അടൂർ പ്രകാശ് -50,667, വി. ജോയി -45,617, വി. മുരളീധരൻ -40,170

അരുവിക്കര

അടൂർ പ്രകാശ് -49,607, വി. ജോയി -47,375, വി. മുരളീധരൻ -38,333

കാട്ടാക്കട

അടൂർ പ്രകാശ് -43,055, വി. ജോയി -41,716, വി. മുരളീധരൻ -47,834

ആകെ ഇവിഎം വോട്ടുകള്‍

അടൂർ പ്രകാശ് -3,23,273, വി. ജോയി -3,21,715, വി. മുരളീധരൻ -3,07,710

ആകെ പോസ്റ്റല്‍ വോട്ടുകള്‍

അടൂർ പ്രകാശ് -4,778, വി. ജോയി -5,652, വി. മുരളീധരൻ -4,069

English Summary:

Adoor Prakash Clinches Victory in Attinal; Narrow Win by 684 Votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com