ADVERTISEMENT

ന്യൂഡൽഹി∙ പ്രമുഖ നേതാക്കളുടെ മക്കൾ പോരാടിയ മണ്ഡലങ്ങളിൽ വിജയവും പരാജയവും. സുഷമ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജ് മുതൽ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി വരെയുണ്ട് ആ പട്ടികയിൽ. പ്രമുഖ നേതാക്കളുടെ മക്കളുടെ തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ ഇങ്ങനെ:

∙ റെസ്‌ലിങ് ഫെഡറേഷന്റെ മുൻ അധ്യക്ഷനും ലൈംഗികാരോപണ വിധേയനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ് ഉത്തർപ്രദേശിലെ കൈസെർഗഞ്ചിൽനിന്ന് അഞ്ചു ലക്ഷത്തിനുമേൽ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

∙ ബിജെപി നേതാവ് അന്തരിച്ച സുഷമ സ്വരാജിന്റെ മകൾ ബാംസുരി ന്യൂഡൽഹി മണ്ഡലത്തിൽനിന്ന് നാലു ലക്ഷം വോട്ടുകൾക്കുമേൽ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ കല്യാൺ മണ്ഡലത്തിൽനിന്ന് രണ്ടരലക്ഷത്തിനുമേൽ ഭൂരിപക്ഷത്തിന് വിജയിച്ചു. 

∙ കർണാടകയിൽ സെക്സ്‌ടേപ്പ് വിവാദത്തിൽപ്പെട്ട ജെഡിഎസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.‍‍‍ഡി. ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്ജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ പരാജയപ്പെട്ടു. 

∙ പ്രമുഖ ഡോക്ടറും മുൻ രാജ്യസഭാംഗവുമായ ഡോ. സി.പി. ഠാക്കൂറിന്റെ മകൻ വിവേക് ഠാക്കൂർ ബിഹാറിലെ നവാഡ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി 4,10,608 വോട്ടുകൾക്ക് ജയിച്ചു. 

∙ കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി പത്തനംതിട്ടയിൽ 2,34,406 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. 

∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മരുമകൻ രാധാകൃഷ്ണ ‍ദൊഡ്ഡാമണി കർണാടകയിലെ ഗുലബർഗ മണ്ഡലത്തിൽനിന്ന് 27,205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

∙ കോൺഗ്രസിന്റെ മുൻ എംപി അബു ഹാസെം ഖാൻ ചൗധരിയുടെ മകൻ ഇഷ ഖാൻ ചൗധരി ബംഗാളിലെ മാൽഡ ദക്ഷിൺ മണ്ഡലത്തിൽനിന്ന് 1,28,368 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 

∙ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരൻ സൗമേന്ദു അധികാരി കാന്തി മണ്ഡലത്തിൽനിന്ന് 47,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 

∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പെൺമക്കൾ രണ്ടുപേർക്കും രണ്ടു വിധിയാണ് നേരിടേണ്ടിവന്നത്. പാടലിപുത്രയിൽ മത്സരിച്ച മിസ ഭാരതി ജയിച്ചപ്പോൾ മറ്റൊരു മകൾ രോഹിണി ആചാര്യ സരൺ സീറ്റിൽ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് 13,661 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

English Summary:

Political Dynasties: How Leaders' Relatives Fared in Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com