ADVERTISEMENT

ന്യൂഡൽഹി∙ രണ്ടാം നരേന്ദ്ര മോദി സർക്കാരിനൊപ്പം ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയ അജിത് ഡോവൽ ഇനി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയിൽ തുടരുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം. പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അജിത് ഡോവൽ അറിയിച്ചതായും എന്നാൽ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. രഹസ്യാന്വേഷണ ബ്യൂറോ മുൻ ഡയറക്ടറും തമിഴ്‌നാട് ഗവർണറുമായ ആർ.എൻ.രവി, റോ മുൻ മേധാവി അലോക് ജോഷി എന്നിവരുടെ പേരുകൾ പരിഗണനയിലുള്ളതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

കഴിഞ്ഞ 10 വർഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ അജിത് ഡോവലുണ്ടായിരുന്നു. 1968 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 20 വർഷമായി ചൈനയുമായുള്ള അതിർത്തി ചർച്ചകൾക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയുമാണ് ഡോവൽ. മോദിയുടെ വിശ്വസതനായ അദ്ദേഹം ദേശീയ സുരക്ഷ ഉപദേഷ്ടാവ് പദവിയിലെത്തും മുൻപ് ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്നു.

1999ലെ കാണ്ഡഹാർ രക്ഷാദൗത്യം, 2016ൽ പാക്കിസ്ഥാനു നേരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക്, 2019ലെ ബാലാകോട്ട് ആക്രമണം എന്നീ ദൗത്യങ്ങളിലെല്ലാം അജിത് ഡോവൽ നിർണായക പങ്കാണ് വഹിച്ചത്. മോദി നേരിട്ട് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.

English Summary:

Ajit Doval is not for the post of National Security Advisor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com