ADVERTISEMENT

പട്ന ∙ ബിസിനസുകാരനെ ഭീഷണിപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പുർണിയ എംപി പപ്പു യാദവിനെതിരെ പൊലീസ് കേസെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പുർണിയയിലെ ഫർണിച്ചർ ബിസിനസുകാരനെ വീട്ടിലേക്കു വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി.

മുൻപും പപ്പു യാദവ് ഇതേ രീതിയിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. പപ്പു യാദവിനും സഹായി അമിത് യാദവിനുമെതിരെയാണ് കേസെടുത്തത്. പരാതി അടിസ്ഥാനരഹിതമാണെന്ന് പപ്പു പ്രതികരിച്ചു. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ സ്വാധീനം വർധിക്കുന്നതിൽ അസ്വസ്ഥരായ ചിലരാണു പരാതിക്കു പിന്നിലെന്നും ആരോപിച്ചു.

English Summary:

Complaint Filed Against Pappu Yadav for Extortion Attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com