ADVERTISEMENT

സിംഗപ്പൂർ സിറ്റി∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നിസാര പരുക്കേറ്റവർക്ക് 10,000 ഡോളർ (8.35 ലക്ഷം രൂപയോളം) നൽകുമെന്നാണ് പ്രഖ്യാപനം. മറ്റുള്ളവരുടെ നഷ്ടപരിഹാരം ചർച്ചയിലൂടെ തീരുമാനിക്കും. അപകടത്തിൽ ഒരാൾ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ലണ്ടന്‍-സിംഗപ്പൂര്‍ ബോയിന്ദ് 777 വിമാനമാണ് വിമാനമാണ് മൂന്നാഴ്ച മുൻപ് ആകാശച്ചുഴിയില്‍ പെട്ടത്. അപകടത്തില്‍ 73 വയസ്സുള്ള ബ്രിട്ടിഷ് പൗരനാണ് ഹൃദയാഘാതം നിമിത്തം മരിച്ചത്. അപകടത്തിൽപ്പെട്ട വിമാനം പിന്നീട് ബാങ്കോക്കില്‍ അടിയന്തരമായി ഇറക്കി.

211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആകാശച്ചുഴിയിൽപ്പെട്ട വിമാനം 37,000 അടിയില്‍ നിന്ന് 31,000 അടിയിലേക്ക് പതിക്കുകയായിരുന്നു.

English Summary:

Singapore Air Offers $10,000 for Minor Injuries After Turbulence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com