ADVERTISEMENT

തിരുവനന്തപുരം∙ സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും കുടിശിക ആയത് തിരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായത്. എന്നാല്‍ വലിയ തോതില്‍ തെറ്റിദ്ധാരണ പരത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ പ്രതിപക്ഷത്തിനു കഴിഞ്ഞു. അതു തിരുത്താന്‍ തങ്ങള്‍ക്കു കഴിഞ്ഞില്ലെന്നും കടകംപള്ളി പറഞ്ഞു. 

‘‘കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം സംസ്ഥാനത്തിനുമേല്‍ വളരെ ശക്തമായിരുന്നു. സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തെ ജനങ്ങളെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്നുള്ള യാഥാര്‍ഥ്യം ജനങ്ങളില്‍ എത്താതിരിക്കാന്‍ പാകത്തില്‍ കനത്ത തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചു.

‘‘സര്‍ക്കാര്‍ ജീവനക്കാരുടെ 19% ഡിഎ കുടിശിക കൊടുക്കാതിരുന്നത് അവരുടെ മനസില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കി. തങ്ങള്‍ക്കു കിട്ടാനുള്ള ആനുകൂല്യം കിട്ടാതിരുന്നത് വ്യക്തിപരമായി അവരെ സ്വാധീനിച്ചിട്ടുണ്ടാകും. സാമൂഹ്യക്ഷേമപെന്‍ഷന്‍ കുടിശിക വന്നതു സംബന്ധിച്ചും വലിയ തെറ്റിദ്ധാരണ പടര്‍ത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. അതു മാറ്റാന്‍ എൽഡിഎഫിനു കഴിഞ്ഞില്ല. ഇപ്പോള്‍ അതെല്ലാം മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്’’ - കടകംപള്ളി വ്യക്തമാക്കി.

English Summary:

Kadakampally Claims BJP Policies Fuel Election Misunderstandings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com