ADVERTISEMENT

കൊച്ചി∙ വൈപ്പിനിൽ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്കു തച്ചാട്ടുതറ ജയയെ (43) ആണ് ഓട്ടം വിളിച്ച യാത്രക്കാർ മർദിച്ചവശയാക്കി ബീച്ചിൽ തള്ളിയത്. ജയയുടെ ബന്ധു ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ നൽകിയത് ജയയുടെ ബന്ധുവെന്നാണ് പൊലീസ് നൽകുന്ന സൂചന. അക്രമി സംഘത്തിലുള്ളവരിൽ ഒരാൾ ജയയുടെ ബന്ധുവാണ്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. 

തിങ്കളാഴ്ച രാത്രി പത്തോടെ ചാത്തങ്ങാട് ബീച്ചിലായിരുന്നു സംഭവം. ആക്രമണം നടത്തിയ 3 പേർ ജയയുടെ മൊബൈലും തട്ടിയെടുത്തു. മർദനത്തിൽ ജയയുടെ 3 വാരിയെല്ലുകൾ പൊട്ടി. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ജയയെ ബസിൽ വന്നിറങ്ങിയ ഒരാളാണു തിങ്കളാഴ്ച വൈകിട്ടു സമീപത്തുള്ള ആശുപത്രിയിലേക്കു പോകാനായി ഓട്ടം വിളിച്ചത്. അപകടത്തിൽപ്പെട്ട ബന്ധു അവിടെ ചികിത്സയിൽ ഉണ്ടെന്നാണു പറഞ്ഞത്.

അവിടെ എത്തിയപ്പോൾ രോഗിയെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയെന്നും അവിടേക്കു പോകണമെന്നും ആവശ്യപ്പെട്ടു. 2 പേർ കൂടി ഓട്ടോയിൽ കയറി. യാത്രക്കാരുടെ നിർദേശപ്രകാരം ഓട്ടോ പല സ്ഥലങ്ങളിലും നിർത്തി നിർത്തിയാണു കളമശേരിയിൽ എത്തിയത്. തിരികെ പോകവേ, ചാത്തങ്ങാട് എത്തിയപ്പോൾ ബീച്ചിൽ ബൈക്ക് വച്ചിട്ടുള്ളതിനാൽ അവിടേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴായിരുന്നു ആക്രമണം. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണു പരുക്കേറ്റ നിലയിൽ ജയയെ കണ്ടത്.

English Summary:

Woman Auto-Rickshaw Driver Attacked by Quotation Gang in Vypin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com