ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്ത്യ സന്ദർശിക്കാൻ ക്ഷണം; സ്ഥിരീകരിച്ച് പ്രധാനമന്ത്രി മോദി
Mail This Article
×
ന്യൂഡൽഹി∙ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിൽ മാർപാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ടാണ്, അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ച വിവരം പ്രധാനമന്ത്രി സ്ഥിരീകരിച്ചത്.
‘‘ജി7 ഉച്ചകോടിക്കിടെ മാർപാപ്പയെ കണ്ടു. സമൂഹത്തെ സേവിക്കാനും അതുവഴി നമ്മുടെ ഈ ലോകത്തെ കൂടുതൽ മികവുറ്റതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ സന്ദർശിക്കാനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.’’ – മോദി എക്സിൽ കുറിച്ചു.
ജി7 ഉച്ചകോടിക്കിടെ മാർപാപ്പയെ കണ്ടുമുട്ടിയപ്പോൾ ആശ്ലേഷിച്ച് കുശലം ചോദിക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ പുറത്തുവന്നിരുന്നു.
English Summary:
PM Narendra Modi Officially Invites Pope Francis To Visit India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.