അഹങ്കാരികളെ രാമൻ 240 ൽ ഒതുക്കി: ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ് നേതാവ്
Mail This Article
×
ജയ്പുർ ∙ അഹങ്കാരം കാരണമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകളിൽ ഒതുങ്ങിപ്പോയതെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ജയ്പുരിനടുത്തുള്ള കനോട്ടയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ബിജെപിയുടെ പേരു പരാമർശിക്കാതെ ഇന്ദ്രേഷ് കുമാറിന്റെ വിമർശനം. രാമനെ എതിര്‍ത്തതുകൊണ്ടാണ് പ്രതിപക്ഷമുന്നണി രണ്ടാം സ്ഥാനത്തായതെന്നും അദ്ദേഹം പറഞ്ഞു.
‘‘നേരത്തേ രാമനെ ആരാധിച്ചിരുന്നവർ ക്രമേണ അഹങ്കാരികളായി മാറി. ആ പാർട്ടി ഇന്ന് ഏറ്റവും വലിയ പാർട്ടിയാണെങ്കിലും രാമൻ അവരെ 240 ൽ ഒതുക്കി. രാമനിൽ വിശ്വാസമില്ലാത്തവരെല്ലാം കൂടി ഒന്നിച്ച് ചേർന്നു. അവരെ 234 ൽ ഒതുക്കി’– ഇന്ത്യ മുന്നണിയുടെ പേര് പറയാതെ അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ ദിവസം ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചിരുന്നു.
English Summary:
RSS leader attacked BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.