ADVERTISEMENT

കോട്ടയം∙ വിദേശത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനത്തുനിന്നു മന്ത്രിമാർ പോകുന്ന കീഴ്‌വഴക്കമില്ലെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ആരോഗ്യമന്ത്രി വീണാ ജോർജിനു കുവൈത്തിലേക്ക് പോകാൻ കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതുമായ ബന്ധപ്പെട്ട ചോദ്യത്തിന് ‘മനോരമ ഓൺലൈ’നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘വിദേശത്ത് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനത്ത് നിന്നും മന്ത്രിമാർ പോകുന്ന കീഴ്‌വഴക്കമില്ല. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി തന്നെ നേരിട്ട് കുവൈത്തിലേക്ക് പോയിട്ടുണ്ട്. കേരളത്തിൽനിന്ന് മന്ത്രി പോയാൽ നാളെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഇത് പിന്തുടരും. ഇപ്പോൾ മറ്റൊരു സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിമാർ പോയിട്ടില്ല. ഞാൻ വിദേശകാര്യ മന്ത്രാലയത്തിൽ അന്വേഷിച്ചിട്ടില്ല. ഈ അനാവശ്യ കീഴ്‌വഴക്കം ഇല്ലാതാക്കാനാകും സംസ്ഥാന മന്ത്രിക്ക് പൊളിറ്റിക്കൽ ക്ലീയറൻസ് നൽകാത്തത്’’– വി.മുരളീധരൻ പറഞ്ഞു.

ഇന്നലെ രാത്രി 9.40നുള്ള വിമാനത്തിലാണ് വീണ ജോർജ് കുവൈത്തിലേക്ക് പോകാനിരുന്നത്. എന്നാൽ 9.30 വരെ കാത്തിരുന്നിട്ടും വിമാനം കിട്ടാതെ ആയതോടെ മന്ത്രി മടങ്ങുകയായിരുന്നു. കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്നും വളരെ നിർഭാഗ്യകരമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

English Summary:

V. Muraleedharan Speaks on Political Clearance Issue for Veena George's Kuwait visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com