ADVERTISEMENT

കോഴിക്കോട്∙ ‘കാഫിർ’ പരാമർശത്തിന്റെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് കെ.കെ.ലതികയാണെന്ന് നിയുക്ത എംപി ഷാഫി പറമ്പിൽ. നാടിനെ ഭിന്നിപ്പിക്കാൻ നടത്തിയ ഹീനമായ ശ്രമമാണെന്നും സ്ക്രീൻ ഷോട്ട് വ്യാജമെന്നും പൊലീസ് കോടതിയെ അറിയിച്ചുവെന്നും ഷാഫി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘എന്നെ ആഞ്ഞുവെട്ടാൻ സിപിഎം ഉപയോഗിച്ച വ്യാജസൃഷ്ടിയായിരുന്നു ‘കാഫിർ’ പ്രയോഗമെന്ന് ബോധ്യപ്പെടാത്ത ഒരാളും ഇപ്പോൾ നാട്ടിലുണ്ടാകില്ല. ആ പ്രയോഗം ഉള്ളതാണെന്ന് വരുത്തിത്തീർത്ത് ഞങ്ങളെയൊക്കെ ഒരു മതത്തിന്റെ പേരിൽ കള്ളികൾക്കുള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനായിരുന്നു ശ്രമം. അതു വ്യാജമായിരുന്നുവെന്ന് പൊലീസ് തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയതിൽ സമാധാനമുണ്ട്. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർ മാപ്പ് പറയണം. സത്യമാണെന്ന് വിശ്വസിച്ചുപോയ സിപിഎമ്മുകാരോടെങ്കിലും മാപ്പ് പറയുമോ. പ്രതികൾ ആരാണെന്ന് പൊലീസിനും സിപിഎമ്മിനും അറിയാം’’– ഷാഫി പറഞ്ഞു.

കേസിലെ കുറ്റാരോപിതനും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ പി.കെ.മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തിൽ ഖാസിമിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നും വടകര റൂറൽ എസ്പി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വ്യാജ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത മുൻ എംഎൽഎ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും ആവശ്യപ്പെട്ടിരുന്നു.

English Summary:

Kafir Screenshot is a fake creation by CPM to trap me - Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com