ADVERTISEMENT

പാലക്കാട്∙ രാത്രിസമയത്തെ പതിവു പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐയെ വാഹനമിടിപ്പിച്ച സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഞാങ്ങാട്ടിരി സ്വദേശി അലനാണ് അറസ്റ്റിലായത്. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ പരുക്കേറ്റ തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി പത്തു മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം. രാത്രിയിൽ സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട പൊലീസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക് ചെല്ലുകയായിരുന്നു. പൊലീസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു.

തുടർന്ന് ശശികുമാറും മറ്റൊരു പൊലീസുകാരും വാഹനത്തിനു മുന്നിൽ കയറിനിന്ന് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഞാങ്ങാട്ടിരി സ്വദേശിയായ വാഹന ഉടമയാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. തുടർന്ന നടന്ന ചോദ്യം ചെയ്യലിൽ ഇയാളുടെ ബന്ധുവാണ് വാഹനമോടിച്ചതെന്ന് പൊലീസിന് മനസ്സിലായി.

English Summary:

Palakkad Police Officer Injured in Routine Night Inspection - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com