ADVERTISEMENT

തൊടുപുഴ∙ ‌ഇടുക്കി പൈനാവിൽ യുവാവ് വീടുകൾക്ക് തീയിട്ട സംഭവത്തിൽ വ്യക്തത വരുത്തി പൊലീസ്. ഭാര്യാമാതാവിനെ  കൊലപ്പെടുത്തുകയായിരുന്നു പ്രതി സന്തോഷിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ‘‘സന്തോഷിന്റെ സമ്മതമില്ലാതെയായിരുന്നു ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് അയച്ചത്. വിദേശത്ത് എത്തിയ ശേഷം പ്രിൻസി വിവാഹമോചനം ആവശ്യപ്പെട്ടു. ഇതും പ്രകോപനകാരണമായി. അന്നക്കുട്ടി വീട്ടിൽ ഉണ്ടാകുമെന്നു കരുതിയാണ് സന്തോഷ് വീട് കത്തിച്ചത്.’’ - ഇടുക്കി എസ്‍പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു. 

കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകൾക്കാണു സന്തോഷ് തീയിട്ടത്. സംഭവം നടക്കവേ രണ്ടു വീട്ടിലും ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ്‌ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു. 

പ്രിൻസി ഇറ്റലിയിൽ നഴ്സാണ്. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചു.  തർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലുണ്ട്.

English Summary:

Family Dispute Turns Deadly as Young Man Sets Fire to Kill Mother-in-Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com