ADVERTISEMENT

കലിഫോർണിയ ∙ കണ്ണടച്ചു തുറക്കും വേഗത്തിൽ ജുവലറി കൊള്ളയടിച്ച് ഇരുപതംഗ സംഘം. പുണെ ആസ്ഥാനമായ പിഎൻജി ജ്വല്ലേഴ്സിന്റെ അമേരിക്കയിലെ ഷോറൂമിലാണു മിനിറ്റുകൾക്കുള്ളിൽ പകൽക്കൊള്ള നടന്നത്. 

മുഖംമൂടി ധരിച്ച 20 മോഷ്ടാക്കൾ കലിഫോർണിയയിലെ സണ്ണിവെയ്‌ലിലുള്ള ഷോറൂമിലേക്ക് ചില്ലുവാതിൽ തകർത്ത് ഇരച്ചുകയറുകയായിരുന്നു. ഈ സമയം ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണു ഷോറൂമിലുണ്ടായിരുന്നത്. ഇയാളെ കീഴ്പ്പെടുത്തിയ സംഘം ജുവലറിയിലെ പ്രദർശന അലമാരകളുടെ ചില്ലുകൾ തകർത്ത് ആഭരണങ്ങൾ കവർന്നു. 

3 മിനിറ്റിനുള്ളിൽ ജുവലറി കാലിയാക്കി കവർച്ചസംഘം കടന്നുകളഞ്ഞു. ജൂവലറിയെ കുറിച്ച് നന്നായി അറിയാവുന്നവരാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് മോഷണരീതി പരിശോധിക്കുമ്പോൾ മനസ്സിലാകുന്നതെന്ന് യുഎസിലെ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 5 പേർ അറസ്റ്റിലായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുരുഷോത്തം നാരായൺ ഗാഡ്കിൽ സ്ഥാപിച്ച ജൂവലറി ശൃംഖലയാണ് പിഎൻജി. ഇവർക്ക് ഇന്ത്യയിലും യുഎസിലും ദുബായിലുമായി 35 ഷോറൂമുകളുണ്ട്.

English Summary:

Stunning Heist: Jewelry Store Robbed in Seconds by Group of 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com