‘തൃശൂരിൽ ഒതുങ്ങില്ല, കേരളത്തിന്റെ എംപിയാകും; തലയുയർത്തിപ്പിടിക്കും’: വാക്കുനൽകി സുരേഷ് ഗോപി
Mail This Article
×
തൃശൂർ∙ താൻ തൃശൂരിലൊതുങ്ങില്ലെന്നും കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെറും വാക്കല്ലെന്നും പറഞ്ഞതിൽ ഊന്നി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘വലിയ സംസ്ഥാനമായതിനാൽ തമിഴ്നാട്ടിലേക്കും തന്റെ ശ്രദ്ധയുണ്ടാവും. അഭിമാനത്തോടെ തലയുയർത്തിപ്പിടിക്കുന്ന തരത്തിൽ പ്രവർത്തനത്തിന്റെ തിളക്കം മെച്ചപ്പെടുത്തിക്കൊണ്ട് അവസാനം വരെ മുന്നോട്ട് പോകും’’– സുരേഷ് ഗോപി വിശദീകരിച്ചു.
തൃശൂരിൽ വമ്പിച്ച വിജയം നേടിയ സുരേഷ് ഗോപി കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി എംപിയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപിക്ക് കഠിനാധ്വാനത്തിനൊടുവിലാണ് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ആധികാരിക ജയം നേടാനായത്. മൂന്നാം എൻഡിഎ സർക്കാരിൽ കേന്ദ്രമന്ത്രിയുമായി.
English Summary:
Suresh Gopi Pledges to Serve Entire Kerala as MP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.