ADVERTISEMENT

കോഴിക്കോട് ∙ വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു പ്രചരിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ.ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നു പരാതി. ഇക്കാര്യ ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ ഡിജിപിക്കു പരാതി നൽകി. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് എതിരായി ലതികയുടെ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട സ്ക്രീൻഷോട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു.

സ്ഥാനാർഥിക്കെതിരെ അവമതിപ്പുണ്ടാക്കുന്ന നീക്കമാണു നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് കെ.കെ.ലതിക കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണു സ്ക്രീൻഷോട്ട് പിൻവലിച്ചു ഫെയ്സ്ബുക് പ്രൊഫൈൽ ലോക്ക് ചെയ്തത്. ‘കാഫിർ’ പോസ്റ്റ് പിൻവലിച്ചു എന്നുപറയുന്നത് അംഗീകരിക്കാനാവില്ലെന്നും ലതികയെ അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു.

English Summary:

Complaint Filed Against KK Lathika Over Controversial 'Kafir' Screenshot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com