ADVERTISEMENT

വാഷിങ്ടൻ ∙ ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ (52) യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷമാണു നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റിലായത്. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം.

ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലായിരുന്നു നിഖിൽ ഗുപ്ത. ഇയാളെ യുഎസിനു കൈമാറിയെന്ന വിവരം രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ചു വാഷിങ്ടൻ പോസ്റ്റാണു പുറത്തുവിട്ടത്. പന്നുവിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ നിഖിൽ വഴി പദ്ധതിയിട്ടു എന്നാണു യുഎസിന്റെ ആരോപണം. കുറ്റാരോപിതനായ നിഖിലിനെ കൂടുതൽ അന്വേഷണത്തിനായി യുഎസിനു കൈമാറാമെന്നു ചെക്ക് റിപ്പബ്ലിക് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ഗൂഢാലോചനയും കൊലപാതകത്തിനു പദ്ധതിയിട്ടതും തെളിഞ്ഞാൽ 20 വർഷം വരെ ഇയാൾക്കു ജയിൽശിക്ഷ ലഭിച്ചേക്കും. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നു യുഎസ് പറയുന്നുണ്ടെങ്കിലും പേരു വെളിപ്പെടുത്തിയിട്ടില്ല. യുഎസ് കൈമാറിയ ചില വിവരങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒരു ലക്ഷം യുഎസ് ഡോളറിനാണു ക്വട്ടേഷൻ ഉറപ്പിച്ചത്. ഇതിൽ 15,000 ഡോളർ മുൻകൂറായി കൈമാറിയെന്നും കുറ്റപത്രത്തിലുണ്ട്.

English Summary:

Nikhil Gupta, accused of murder for hire plot, extradited to USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com