ADVERTISEMENT

ഒട്ടാവ∙ ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ ചരമ വാർഷിക ദിനത്തിൽ മൗനം ആചരിച്ച് കനേഡിയൻ പാർലമെന്റ്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്, പത്തുലക്ഷം രൂപ തലയ്ക്കു വിലയിട്ട ഭീകരനാണ് ഹർദീപ് സിങ് നിജ്ജാർ. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 

2023 ജൂൺ 18ന് കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ് നിജ്ജാർ കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കാനഡ ആരോപിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സംഭവത്തിൽ കാനഡയ്ക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും കാനഡ വിഘടനവാദികൾക്കും തീവ്രവാദികൾക്കും രാഷ്ട്രീയ ഇടം നൽകുന്നുവെന്നും ഇന്ത്യ വിമർശിച്ചിരുന്നു.

English Summary:

Canadian Parliament Honours Khalistani Terrorist Hardeep Singh Nijjar, Observes ‘Moment Of Silence’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com