നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുത്: ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Mail This Article
×
കൊച്ചി ∙ സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാന പരിസരത്തു ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിനു ഹൈക്കോടതിയുടെ നിർദേശം. എന്തു പ്രകോപനമുണ്ടായാലും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനോടു നിർദേശിച്ചു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവിഭാഗവും നൽകിയ ഹർജികളിലാണു കോടതിയുടെ ഉത്തരവ്. ആസ്ഥാന മന്ദിരത്തിന്റെ അധികാര തർക്കത്തിൽ ഇടപെടുന്നില്ലെന്നും നിയന്ത്രണം സംബന്ധിച്ച അന്തിമതീരുമാനം സുപ്രീം കോടതിയുടേത് ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
English Summary:
Kerala High Court Enforces Police Action to Prevent Chaos at CSI Church Headquarters
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.