റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങാൻ ശ്രമം: സ്വന്തം സൈനികനെ വധിച്ച് യുക്രെയ്ൻ
Mail This Article
×
കീവ്∙ റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ൻ സേന വധിച്ചു. സൈനികനെ വധിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അവശനായ സൈനികൻ മുടന്തി റഷ്യൻ സൈന്യമുള്ള ഭാഗത്തേക്കു പോകുന്നതും കീഴടങ്ങാനായി കൈകളുയർത്തുന്നതും പ്രചരിക്കുന്ന ദൃശ്യത്തിൽ കാണാം.
ഒരു ഡ്രോണിനെ പിന്തുടർന്നാണു സൈനികൻ മുന്നോട്ടു നീങ്ങുന്നത്. റഷ്യയുടെ സൈനിക ഡ്രോണാണ് ഇതെന്നും സൈനികനു റഷ്യൻ ഭാഗത്തേക്കുള്ള വഴികാട്ടുകയായിരുന്നു ഈ ഡ്രോണെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, തൊട്ടുപിന്നാലെ സൈനികനെ ലക്ഷ്യമിട്ടെത്തിയ ബോംബ് അയാളുടെ ജീവനെടുക്കുകയായിരുന്നു.
English Summary:
Ukrainian Soldier Killed By Own Forces Amid Surrender Attempt to Russian Troops
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.