ADVERTISEMENT

കോഴിക്കോട്∙ സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് യുവതിക്കു നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവതിയുടെ കണ്ണിനു പരുക്കേറ്റു.

പ്രദേശവാസിയായ മിർഷാദ് ആണ് ആക്രമിച്ചതെന്നാണ് പരാതി. കഴുത്തിനു കുത്തിപ്പിടിച്ച് മർദിച്ചെന്നും തുടർന്നു തലകറങ്ങി വീണെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

English Summary:

Woman Assaulted After Confronting Obscene Texting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com