ADVERTISEMENT

കണ്ണൂർ∙ സിപിഎമ്മിൽനിന്ന് പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പൊലീസ് സംരക്ഷണം നൽകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ആരോപണം ഉന്നയിച്ച മനു തോമസിനു ഭീഷണിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

മനുവിന്റെ വീടും വ്യാപാര സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. നിലവിൽ കാവൽ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമുണ്ടെങ്കിൽ സുരക്ഷയൊരുക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മനുവിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്ന് മനു ഫെയ്സ്ബുക്കിൽ ആരോപിച്ചിരുന്നു.

ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാസെക്രട്ടറിമാരെവരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കോപ്പി കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നായിരുന്നു മനുവിന്റെ കുറിപ്പ്.

∙ പി.ജയരാജന്റെ മകൻ വക്കീൽ നോട്ടിസയച്ചു

മനു തോമസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാനഹാനിയുണ്ടാക്കിയെന്ന് കാട്ടി പി.ജയരാജന്റെ മകൻ ജെയ്ൻ പി.രാജ് മനുവിന് വക്കീൽ നോട്ടിസയച്ചു. വാർത്ത നൽകിയ ചാനലിനും നോട്ടിസയച്ചിട്ടുണ്ട്. വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്.

സ്വർണം പൊട്ടിക്കൽ സംഘവുമായോ റെഡ് ആർമിയെന്ന ഫെയ്സ്ബുക്ക് പേജുമായോ ബന്ധമില്ലെന്നും ജെയിൻ നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണം പൊട്ടിക്കൽ സംഘവുമായി ജെയിനിന് ബന്ധമുണ്ടെന്നായിരുന്നു മനുവിന്റെ ആരോപണം.

English Summary:

Manu Thomas to Receive Police Protection After Alleging CPM Leader's Involvement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com