ADVERTISEMENT

മുംബൈ ∙ മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ജൽന ജില്ലയിലെ കട്‌വാഞ്ചിയിലായിരുന്നു അപകടം. മുംബൈയിൽനിന്നു 400 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. പെട്രോൾ പമ്പിൽനിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയിൽ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു.

നാഗ്‍പുരിൽനിന്നു മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു കാർ, തെറ്റായ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ പുറത്തേക്കു തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു. 6 പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നു ഹൈവേ പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്നു മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ (സമൃദ്ധി ഹൈവേ) ഗതാഗതം തടസ്സപ്പെട്ടു. കാറുകൾ ക്രെയിനുപയോഗിച്ച് മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

English Summary:

Tragic Car Collision on Mumbai-Nagpur Expressway Claims 6 Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com