ADVERTISEMENT

ന്യൂഡൽഹി∙ അട്ടപ്പാടിയിലെ ആദിവാസികൾ നിർമിക്കുന്ന കാർത്തുമ്പി കുടയെക്കുറിച്ച് ‘മൻ കി ബാത്തിൽ’ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസി സഹോദരിമാർ നിർമിക്കുന്ന ഈ കുടകൾക്ക് ആവശ്യക്കാർ ഏറുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 2015 ലാണ് ആദിവാസി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ കുട നിര്‍മാണ പരിശീലനം ആരംഭിച്ചത്. അട്ടപ്പാടിയിലെ പട്ടിണിക്ക് അറുതി വരുത്താനായിരുന്നു പരിശീലനം.

ആദിവാസി കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തിലാണു കുട നിർമിക്കുന്നതും പരിശീലനം നൽകുന്നതും. വിവിധ ഗ്രാമങ്ങളിലായി ആരംഭിച്ച കുട നിര്‍മാണ യൂണിറ്റുകള്‍ അട്ടപ്പാടി ഐടിഡിപി (ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രോജക്ട്) ഓഫിസിന്റെ സഹകരണത്തോടെ സൗകര്യപ്രദമായ രീതിയില്‍ ഒരു കുടക്കീഴിലേക്കു കൊണ്ടുവരികയായിരുന്നു. 

ആദ്യം ആയിരം കുടയാണ് വർഷത്തിൽ നിര്‍മിച്ചിരുന്നത്. ഇപ്പോൾ 70,000 കുടവരെ നിർമിക്കുന്നുണ്ട്. ഒരു കുടയ്ക്ക് 350 രൂപയാണ് വില. ഇൻഫോപാർക്ക്, കെആർഎൽ പോലുള്ള സ്ഥാപനങ്ങളിലെ സംഘടനകളുമായും സൊസൈറ്റികളുമായും സഹകരിച്ചാണ് വിൽപ്പന. എസ്‌സി, എസ്ടി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലും കുട വിൽക്കുന്നുണ്ട്. ഒരു കുടയ്ക്ക് 50 രൂപയാണ് ജീവനക്കാരുടെ പ്രതിഫലം. വിവിധ ഗ്രാമങ്ങളിലുള്ള 35 പേർ ജോലി ചെയ്യുന്നു. 360 പേർക്ക് പരിശീലനം നൽകി. രണ്ടുകോടിയോളം രൂപയുടെ വാർഷിക വിൽപ്പനയുണ്ട്. തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകുന്നത്.

English Summary:

Prime minister praises Attappadi, Mentions Karthumbi umbrellas in Mann ki baat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com