ADVERTISEMENT

ന്യൂഡല്‍ഹി∙ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ). ആരോപണം നേരിട്ട 6 സെന്ററുകളിലെ 1563 വിദ്യാർഥികൾക്കാണ് പുനഃപരീക്ഷ നടത്തിയത്. ഇവരിൽ 813 പേര്‍ മാത്രമാണ് വീണ്ടും പരീക്ഷയെഴുതിയത്. ക്രമക്കേടു സംഭവിച്ച ആറു നഗരങ്ങളിലും വ്യത്യസ്ത സെന്ററുകളിലായാണു പരീക്ഷ നടന്നത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം. 

പരീക്ഷ എഴുതാൻ മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തിസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നടപടിക്കെതിരെ പ്രതിഷേധമുയർന്നതോടെ ഫലം റദ്ദ് ചെയ്യാനും പുനഃപരീക്ഷ നടത്താനും സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിയത്.

English Summary:

NTA declared the NEET UG Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com