‘തെറ്റുതിരുത്തിയാൽ മാത്രം പോര, അത് ജനത്തിന് ബോധ്യപ്പെടണം’: ബംഗാളും ത്രിപുരയും ഓർമിപ്പിച്ച് കാരാട്ട്
Mail This Article
കണ്ണൂർ∙ ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയിൽനിന്നു പാഠം ഉൾക്കൊണ്ടില്ലെങ്കിൽ തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരുമെന്നു കേരളഘടകത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ മുന്നറിയിപ്പ്. വിശേഷിച്ച് ഒന്നും ചെയ്യാതെ തന്നെ സിപിഎം കേന്ദ്രങ്ങളിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ കാരണം മനസ്സിലാക്കണം. തിരഞ്ഞെടുപ്പു പ്രകടനം വിലയിരുത്തിയുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം കേരളത്തിലെ ആദ്യ മേഖലാ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്.
തെറ്റുതിരുത്തിയാൽ മാത്രം പോരാ, അത് ജനത്തിനു ബോധ്യപ്പെടുകയും വേണമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സമിതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു പറഞ്ഞു. ബംഗാളും ത്രിപുരയും നൽകുന്ന പാഠം ഉൾക്കൊള്ളണമെന്ന് എം.വി.ഗോവിന്ദനും ചൂണ്ടിക്കാട്ടി. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു.