ADVERTISEMENT

കൊച്ചി∙ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ നിർമാതാക്കൾ. പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കെടുക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ ഉള്‍പ്പെടെയുള്ളവ നിർബന്ധമാക്കുന്നു എന്നറിയിച്ചു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്തു നൽകി. നിർമാതാക്കളുടെ അസോസിയേഷനാകും അക്രഡിറ്റേഷൻ നൽകുക.  

ഈ അക്രഡിറ്റേഷൻ ലഭിക്കണമെങ്കിൽ ഓൺലൈൻ–സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര സർക്കാരിന്റെ 'ഉദ്യം' പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ജിഎസ്ടി റജിസ്ട്രേഷൻ നമ്പറും ടാൻ (TAN) നമ്പരും ഉണ്ടായിരിക്കണം. ഓൺലൈൻ മാധ്യമത്തിന്റെ ലോഗോ, ട്രേഡ് മാർക്ക് റജിസ്റ്റർ ചെയ്തിരിക്കണം, ഇതിനു ആറു മാസം വരെ സാവകാശം അനുവദിക്കും. സ്ഥാപനത്തിന്റെ വെബ്സൈറ്റിനെ കുറിച്ചുള്ള വിശദവിവരം നൽകണമെന്നും കത്തില്‍ പറയുന്നു.

സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായ വിവരങ്ങളും നൽകണം. ഇതിൽ കമ്പനിയുടെ സ്വഭാവം, നടത്തിപ്പുകാരെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ വേണം. സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പിആർഒയുടെ കവറിങ് ലെറ്ററോടു കൂടി വേണം അക്രഡിറ്റേഷന് അപേക്ഷിക്കാൻ. ഒന്നിൽ കൂടുതൽ ചാനലുകൾ ഒരു സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു എങ്കിൽ അതിന്റെ വിശദാംശങ്ങളും അറിയിക്കണം. ജൂലൈ 24 വരെയാണ് അക്രഡിറ്റേഷനുള്ള അപേക്ഷ അസോസിയേഷൻ സ്വീകരിക്കുക. സിനിമയിലെ പിആർഒമാരുടെ സംഘടന ഫെഫ്കയ്ക്കു കീഴിലാണ് പ്രവർത്തിക്കുന്നത്.

English Summary:

Accreditation will be mandatory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com