ADVERTISEMENT

ഹാഥ്റസ്∙ ഉത്തർപ്രദേശിലെ ഹാഥ്റസിൽ പ്രാർഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ 2 സ്ത്രീകളടക്കം 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രാർഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കേസിലെ പ്രധാനപ്രതി പ്രകാശ് മധുകറിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപിച്ചു.

പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകർ. സർക്കാർ ഉദ്യോഗസ്ഥനായ ഇയാളാണ് സത്സംഗിന്റെ മുഖ്യസംഘാടകൻ. കുടുംബത്തോടൊപ്പം ഒളിവിലാണ് ഇയാൾ. മധുകറുൾപ്പെടെ 78 പേരാണ് പരിപാടിയുടെ സംഘാടകസമിതിയിൽ ഉണ്ടായിരുന്നത്. 

സംഭവത്തിൽ ആൾദൈവം നാരായൺ സകർ ഹരി ഭോലെ ബാബയുടെ ആശ്രമത്തിൽ പൊലീസിന്റെ പ്രത്യേക സംഘം  തിരച്ചിൽ നടത്തി. എന്നാൽ ആശ്രമത്തിനുള്ളിൽ ഇയാളെ കണ്ടില്ലെന്നു പൊലീസ് പറഞ്ഞു. ബാബയുമായി ബന്ധപ്പെട്ട ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ആശ്രമത്തിന്റെ ലിങ്ക് റോഡിൽ പൊലീസ് സംഘം കാവൽ നിൽക്കുകയാണ്.

ഭോലെ ബാബയുടെ ക്രിമിനൽ ചരിത്രത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്നും ആവശ്യമുണ്ടായാൽ ഇയാളെ ചോദ്യംചെയ്യുമെന്നും അലിഗഡ് റെയ്ഞ്ച് ഐജി ശലഭ് മാഥുർ പറഞ്ഞു. അതേസമയം ഭോലെ ബാബയുടെ പേര് ഇതുവരെ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രാർഥനാച്ചടങ്ങിനുള്ള ഭോലെ ബാബയുടെ പേരിലല്ല എടുത്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

English Summary:

Police Arrest 6 in Connection with Deadly Stampede in Uttar Pradesh’s Hathras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com