മടുത്തു, പ്രായമായി; ഞാൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കണമായിരുന്നു: നമ്പി നാരായണൻ
Mail This Article
തിരുവനന്തപുരം∙ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ യാഥാർഥ്യം നേരത്തേ പുറത്തുവന്നതെന്ന് നമ്പി നാരായണന്‍. സിബിഐ കുറ്റപത്രം മുഖേന അത് ഇപ്പോള്‍ കോടതിയില്‍ പറഞ്ഞു. അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് നമ്പി നാരായണന്റെ പ്രതികരണം.
‘‘ഞാന്‍ കുറ്റക്കാരനല്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അതു സംഭവിച്ചു. ഞാന്‍ കുറ്റം ചെയ്തില്ലെങ്കില്‍ അത് ആര് ചെയ്തുവെന്നും തെളിയിക്കണമായിരുന്നു. അതിന് 20 വര്‍ഷത്തോളമെടുത്തു. പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നേരത്തേ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു. വ്യക്തിപരമായി കേസില്‍ താല്‍പര്യം നഷ്ടപ്പെട്ടു. വേണമെങ്കില്‍ സാക്ഷിയാകാം. മടുത്തു, ഒരു കേസ് മുപ്പതു വര്‍ഷം കൊണ്ടുപോയതുതന്നെ വലിയ കാര്യമായാണ് തോന്നുന്നത്. ഇപ്പോള്‍ എനിക്ക് പ്രായമായി. പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും എനിക്ക് താല്‍പര്യം നഷ്ടപ്പെട്ടു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയാണ്’’ – നമ്പി നാരായണൻ പറഞ്ഞു.