ADVERTISEMENT

ഹാഥ്റസ്∙ ഫുൽറായിയിൽ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിൽ നിന്നുള്ള എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്‌ലെയാണ് മരിച്ചവരുടെ കുടംബത്തിലെ ഒരാൾക്ക് വീതം ജോലി നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് ഭോലെ ബാബ സാമ്പത്തിക സഹായം നൽകണമെന്നും റാംദാസ് അഠാവ്‌ലെ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 3ന് ഹാഥ്റസിൽ വച്ചു നടന്ന ഭോലെ ബാബയുടെ പ്രാർഥനാ യോഗത്തിനിടെ 121 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായമാണ് നിലവിൽ യുപി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് എൻഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവലെ) അധ്യക്ഷനായ റാംദാസ് അഠാവ്‌ലെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുകർ ഉൾപ്പെടെ ഒമ്പത് പേരെ ഇതുവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ സബ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഉൾപ്പടെ 6 ഉദ്യോഗസ്ഥരെ യുപി സർക്കാർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

English Summary:

Minister Demands Compensation, Government Job For UP Stampede Victims' Families

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com