ADVERTISEMENT

കൽപറ്റ∙ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു യാത്ര നടത്തിയ ജീപ്പ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം യാത്ര ചെയ്ത ഷൈജൽ ഇന്നു രാവിലെയാണ് പനമരം പൊലീസിൽ വാഹനം എത്തിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്ങുകളും അഴിച്ചുമാറ്റിയിരുന്നു. വാഹനത്തിന്റെ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർടിഒയ്ക്കു കൈമാറുമെന്നു പൊലീസ് അറിയിച്ചു.

മോട്ടർവാഹന വകുപ്പ് വാഹന ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും വാഹനം കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് വയനാട്ടിലൂടെ യാത്ര നടത്തിയത്. പനമരത്തുകൂടെ പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കേസെടുക്കാൻ നിർദേശിച്ചു.

വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർടിഒ കേസെടുത്തിരുന്നു. ഒൻപതു കുറ്റങ്ങളാണ് ചുമത്തിയത്. 45,500 രൂപ പിഴയും ചുമത്തി. ആർടിഒ നടത്തിയ അന്വേഷണത്തിൽ ആകാശിന് ലൈസൻസ് ഇല്ലെന്നു കണ്ടെത്തിയിരുന്നു.

English Summary:

4 tires and extra fittings removed; Police seized Akash Tillankeri's Jeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com