നിയമവിരുദ്ധ യാത്ര: ആകാശ് തില്ലങ്കേരിക്കു ലൈസൻസ് ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്

Mail This Article
കണ്ണൂര്‍ ∙ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു ലൈസൻസ് ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ വയനാട് എൻഫോഴ്സ്മെന്‍റ് ആർടിഒക്കാണു റിപ്പോർട്ട് നൽകിയത്. ആകാശ് നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർടിഒ കേസെടുത്തിരുന്നു. 45,500 രൂപ പിഴയും ചുമത്തി. എന്നാൽ ആകാശിനെതിരെ നടപടി എടുത്തിട്ടില്ല.
കണ്ണൂരിൽ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരിൽ ലൈസൻസ് ഇല്ലെന്നാണു കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ട്. ആകാശിന്‍റെ നിയമവിരുദ്ധ യാത്രയിൽ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നുമാണു കോടതി വ്യക്തമാക്കിയത്