ADVERTISEMENT

കൊച്ചി ∙ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. കഴിഞ്ഞ 10 ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ഇതോടെയാണ് അധിക സർവീസ് ആരംഭിക്കാൻ മെട്രോ അധികൃതർ തീരുമാനിച്ചത്.

2024 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള 1.64 കോടി പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ജൂലൈ 1 മുതൽ 11 വരെ ഏകദേശം 12 ലക്ഷം പേരും മെട്രോയിൽ സഞ്ചരിച്ചു. ഈ സാഹചര്യത്തിൽ 2 ട്രെയിനുകൾ കൂടി അധികമായി ഓടിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം. ജൂലൈ 15 മുതൽ ഇതനുസരിച്ച് 12 ട്രിപ്പുകൾ അധികമായി ഉണ്ടാകും. ഇതോടെ, തൃപ്പൂണിത്തുറ മുതൽ ആലുവ വരെയും തിരിച്ചുമായി പ്രതിദിനം 250 ട്രിപ്പുകളായിരിക്കും കൊച്ചി മെട്രോ നടത്തുക. 3 കോച്ചുകളുള്ള 12 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. 

കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഉള്ളപ്പോഴും മറ്റ് വിശേഷ ദിവസങ്ങളിലും കൊച്ചി മെട്രോ അധിക സര്‍വീസുകൾ നടത്താറുണ്ട്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇത് സ്ഥിരമാക്കാനാണ് തീരുമാനം. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ടു ട്രെയിനുകൾ തമ്മിലുള്ള കാത്തിരിപ്പു സമയം നിലവിൽ 7 മിനിറ്റും 45 സെക്കൻഡുമാണ്. രണ്ടു ട്രെയിനുകൾ കൂടി അധികമായി വരുന്നതോടെ കാത്തിരിപ്പു സമയം 7 മിനിറ്റായി കുറയും.

English Summary:

Increase in passenger number; Kochi Metro to run 2 more trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com