ADVERTISEMENT

തിരുവനന്തപുരം∙ മീറ്ററിന് പുറത്ത് ഓട്ടോ ഡ്രൈവർമാർ കാശുവാങ്ങുന്നതിന് എതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. പാവപ്പെട്ടവരിൽനിന്നും മീറ്ററിന് പുറത്ത് കാശ് പിടിച്ചുവാങ്ങരുതെന്നും അതു ദ്രോഹമാണെന്നുമായിരുന്നു ഗണേഷിന്റെ പ്രതികരണം. ‘‘ആശുപത്രിയിൽ പോവാൻ പാവങ്ങൾ ഓട്ടോയിൽ കയറിയാൽ അവരോട് മീറ്ററിന് പുറത്ത് കാശ് വാങ്ങരുത്. അത് ദ്രോഹമാണ്. അത് ചെയ്യരുത്’’– ഗണേഷ് പറഞ്ഞു. 

ഗണേഷിന്റെ വാക്കുകൾ:

‘‘ഓട്ടോ തൊഴിലാളികൾ നല്ല സേവനമാണ് ചെയ്യുന്നത്. പക്ഷേ, മീറ്ററിന് പുറത്തു കാശുവാങ്ങിക്കുന്നു എന്ന് നിങ്ങളെപ്പറ്റി പരാതിയുണ്ട്. മീറ്ററിന് പുറത്തു കാശുവാങ്ങിയാലേ ജീവിക്കാൻ പറ്റു എന്നതു സത്യമാണ്. എന്നാൽ അമിതമായി ചോദിക്കരുത്. ചോദിക്കുക, തരില്ലെന്നു പറഞ്ഞാൽ വിട്ടേക്കുക. തമിഴ്നാട്ടിൽ ഓട്ടോയിൽ കയറുമ്പോഴേ പറയും, മീറ്ററന് പുറമേ 10 രൂപ വേണമെന്ന്. നിങ്ങളും അതുപോലെ ചോദിച്ചിട്ട് ആളെ കയറ്റണം.

കൺസ്യൂമർ പ്രൊട്ടക്ഷൻ ഉള്ള കാലമാണ്. വളരെ സൂക്ഷിക്കണം. വാങ്ങിച്ചോളൻ മന്ത്രി പറഞ്ഞു എന്ന് പറയരുത്. അന്യായമായി വാങ്ങരുത്. തരാൻ ഗതിയില്ലാത്ത പാവങ്ങളിൽനിന്ന് പിടിച്ച് വാങ്ങരുത്. സൗജന്യ മരുന്നു കിട്ടുന്ന ആശുപത്രിയിലേക്ക് പോവുന്ന പാവങ്ങൾ ഓട്ടോയിൽ കയറിയാൽ അവരോട് മീറ്ററിന് പുറത്ത് കാശ് വാങ്ങരുത്. അത് ദ്രോഹമാണ്. അത് ചെയ്യരുത്.’’

English Summary:

K.B. Ganesh Kumar Calls for Ethical Practices in Auto Fares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com